X

14 കോടിയുടെ ക്രമക്കേട്; സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

സി.പി.എം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു.അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പിരിച്ചു വിട്ടത്.സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്.

സ്വര്‍ണ്ണപണയ വായ്പ, ഭൂപണയ വായ്പ,നിക്ഷേപത്തിന്‍മേലുള്ള വായ്പ എന്നിവയിലെല്ലാം വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ട്.ആക്ഷേപം ഉയര്‍ന്ന ഘട്ടത്തില്‍ നടന്ന പ്രാഥമീകാന്വേഷണത്തിനു ശേശം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു, തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് 14 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹകരണബാങ്ക് പിരിച്ചുവിടാന്‍ സഹകരണ മന്ത്രി ഉത്തരവിട്ടത്.

സി.പി.എം ജില്ലാ കമ്മറ്റി അംഗം സുന്ദര്‍ പ്രസിഡണ്ടും നഗരസഭ കൗണ്‍സിലര്‍ സലിമും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത്. കരിവള്ളൂരിലും മറ്റ് ചില സഹകരണ സ്ഥാപനത്തിലും നടന്ന തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് മുട്ടത്തറ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ക്രമക്കേട് നടന്നിട്ടില്ലെന്നും നിക്ഷേപകര്‍ക്കെല്ലാം പണം തിരികെ നല്‍കുമെന്ന ഭരണസമിതിയുടെ വാദം തള്ളിക്കൊണ്ടാണ് മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചുവിട്ടത്.

 

webdesk13: