X

സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേര്‍; കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്. 2203 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. പരിശാധനയില്‍ 43 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 315 പേര്‍ക്ക് ഡെങ്കിയെന്ന് സംശയവുമുണ്ട്. 15 പേര്‍ക്ക് എലിപ്പനി ബാധയും സ്ഥിരീകരിച്ചു.

അതേസമയം പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ ക്യാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനി ബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

webdesk14: