ടിച്ചിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചു. കഴിഞ്ഞ മാസം കാട്ടുതീ നാശം വിതച്ച ദക്ഷിണ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി. ഇവിടേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.
സാന്റ ബാര്‍ബറക്കു സമീപം റോമെറോ കാനിയോണില്‍ മുന്നൂറോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേരെ കാണാതായ സാഹചര്യത്തില്‍ മരണം കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 163 പേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്. റോഡുകള്‍ തകര്‍ന്നതു കാരണം പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.