X
    Categories: indiaNews

പൊരിവെയിലത്ത് പെന്‍ഷന്‍ വാങ്ങാന്‍ നഗ്‌നപാദയായി കിലോമീറ്ററുകളോളം നടന്ന് എഴുപതുകാരി അമ്മ

ഒഡീഷയിൽ ബാങ്കില്‍ നിന്നും പെന്‍ഷന്‍ വാങ്ങാന്‍ എഴുപത് വയസ്സുള്ള അമ്മ നഗ്‌നപാദയായി നടന്നത് കിലോമീറ്ററുകളോളം.. പൊള്ളുന്ന ചൂടില്‍ നഗ്‌നപാദയായി ഒടിഞ്ഞ കസേരയുടെ പിന്തുണയോടെ നടക്കുന്ന വൃദ്ധയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഒഡീഷയിലെ നബ്രംഗ്പൂര്‍ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം.സൂര്യ ഹരിജന്‍ എന്ന വൃദ്ധയാണ് പെന്‍ഷന്‍ തുക വാങ്ങാന്‍ പൊള്ളുന്ന ചൂടും ശാരീരിക അവശതകളും മറന്ന് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചത്. പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കില്‍ എത്തിയെങ്കിലും തള്ളവിരല്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ വാങ്ങാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നു.

webdesk15: