ആലുവയില്‍ മത്സ്യ വില്‍പനക്കാരന് സൂര്യാതപമേറ്റു. മുപ്പത്തടം മില്ലുപടി ഭാഗത്ത് മത്സ്യവില്‍പന നടത്തുന്നതിനിടെ എരമം കാട്ടിക്കുന്നത് ഷഫീഖിനാണ് ( 49) പൊള്ളലേറ്റത്. ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയപോഴാണ് സൂര്യാതപമേറ്റതാണെന്ന് കണ്ടെത്തിയത്. ഷഫീക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. നിര്‍ധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ദുരിതത്തിലാണ്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.