X
    Categories: indiaNews

കേദാര്‍ നാഥ് ക്ഷേത്രത്തില്‍ 125 കോടിയുടെ അഴിമതി; സ്വര്‍ണം പതിക്കുന്നതിന് പകരം പിച്ചള

കേദാര്‍നാഥ്: കേദാര്‍ നാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സ്വര്‍ണം പതിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണവുമായി മുഖ്യ പൂജാരി. സ്വര്‍ണം പതിച്ചതില്‍ 125 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

മുഖ്യ പൂജാരിയും മഹാപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായ സന്തോഷ് ത്രിവേദിയാണ് ആരോപണമുന്നയിച്ചത്. ക്ഷേത്രത്തിന്റെ ശ്രീ കോവിലിനുള്ളില്‍ സ്വര്‍ണം പതിക്കാനായി 230 കിലോ സ്വര്‍ണം ഒരു വ്യവസായി സംഭാവന നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം പതിക്കുന്നതിന് പകരം പിച്ചള പാകിയിട്ടുണ്ടെന്നും ബാക്കി തുക ക്ഷേത്ര സമിതി അഴിമതി നടത്തിയെന്നുമാണ് ആരോപണം.

webdesk11: