കോഴിക്കോട് അഴിയൂരില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ കാരിയറക്കിയതിന് തെളിവുകള്‍ പുറത്ത്.തലേശേരി ഉള്‍പ്പെടെ ഈ കുട്ടി ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി വെളിപ്പെടുത്തുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തെളിവ് ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടി എസ്.പി.സിയിലും കമ്പഡിയിലും ഉള്‍പ്പെടെ സജീവമായ കുട്ടിയാണ്.കമ്പഡി മല്‍സരത്തിനിടെ ഒരു ചേച്ചി നല്‍കിയ ബിസ്‌ക്കറ്റിലൂടെയാണ് ലഹരിയുടെ വഴിയിലെത്തുന്നത്.കൂടതല്‍ ഉന്മേഷം ലഭിക്കുമെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ട് ലഹരി ഉപോയഗിപ്പിച്ച് തുടങ്ങിയത്.തുടര്‍ന്ന് ഒരോ സ്ഥലത്ത് കൊണ്ടുപോയി മൂക്കില്‍ മണപ്പിക്കുകയോ ഇന്‍ജക്ഷന്‍ അടിപ്പിക്കുകയോ ചെയ്യും.കുത്തി വെച്ചാല്‍ പിന്നെ ഓര്‍മ്മ കാണില്ല.
ഒടുവില്‍ ഇവരുടെ കെണിയില്‍ ആയതോടെ താന്‍ ഉള്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യുണിഫോമില്‍ ലഹരി കൈമാറനായി തലേശേരിയില്‍ പോയതായും പെണ്‍കുട്ടി പറയുന്നു.തിരിച്ചറിയാന്‍ വേണ്ടി എക്‌സ് പോലൊരു അടയാളം കയ്യില്‍ വരച്ചിട്ടുണ്ടാവും.പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷന്‍ പരിസരത്ത് കണ്ടതോടെ പേടിച്ചെന്നും കുട്ടി പറയന്നു.