12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍ എത്തുമെന്ന് ജെ.എസ്.ചൗഹാന്‍. ഫെബ്രുവരി 18 ന് 12 ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്.ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ആണ്‍ ചീറ്റകളുടെയും പെണ്‍ചീറ്റകളുടെയും എണ്ണത്തില്‍ കൃത്യത വന്നിട്ടില്ല.
ചീറ്റകളെ ഒരു മാസം ക്വാറന്റൈനില്‍ സൂക്ഷിക്കുമെന്നും ജെ.എസ്.ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം ജന്മദിനത്തില്‍ സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ സംഘത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പൂര്‍ണ്ണമായി കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായുളള വേട്ടയാടല്‍ വലയത്തിലാണ് നിലവില്‍ ഈ ചീറ്റകളുളളത്.
ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.