ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ന് മധ്യപ്രദേശില്‍ എത്തും. ചീറ്റകളെയും വഹിച്ചുള്ള വാഹനങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് ഗോളിയാര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ഇനി ഇവയെ കോനോയി ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും.
7 ആണ്‍ ചീറ്റകളും 5 പെണ്‍ ചീറ്റകളുമാണ് സംഘത്തിലുള്ളത്. വംശനാശഭീഷണി നേരിടുന്ന ചീറ്റകളെ പുനലധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.