X
    Categories: indiaNews

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം. ബുധനാഴ്ച രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപ്പറേഷനില്‍ 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബീജാപൂരിലും ഉണ്ടായത്. ജനുവരി ആറിന് നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍ ജില്ലയുടെ അതിര്‍ത്തിയിലുള്ള അബുജ്മദ് മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് വിവിധ ഓപ്പറേഷനുകളിലായി 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

webdesk18: