X
    Categories: Newsworld

ടിഗ്രേയില്‍ മുപ്പതിനായിരം കുട്ടികള്‍ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് യു.എന്‍

ടെല്‍അവീവ്: ഇറാന്റെ ആണവ പദ്ധതിക്കുനേരെ നടന്ന ആക്രമണള്‍ക്കും പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയുടെ കൊലപാതകത്തിനും പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദ്. ഇസ്രാഈലിന്റെ ചാനല്‍ 12 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൊസാദ് മേധാവി യോസി കോഹെന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ ആണവ സംഘത്തില്‍ ഇസ്രാഈലിന്റെ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍ പറഞ്ഞു. സെന്‍ട്രിഫ്യൂഗുകള്‍ സ്ഥാപിച്ച മാര്‍ബിള്‍ ഫൗണ്ടേഷന്‍ ഇറാന് എത്തിച്ചുകൊടുത്ത വ്യക്തിയാണ് നിലയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നതാന്‍സിലെ ആണവ കേന്ദ്രത്തിനകത്ത് മാര്‍ബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സ്‌ഫോടക വസ്തുക്കള്‍ കൂടിയുണ്ടെന്ന് ഇറാനികള്‍ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുകയും ഇസ്രാഈലിനെ ദ്രോഹിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വെറുതെ വിടുമെന്ന് കോഹെന്‍ പറഞ്ഞു. അല്ലാത്തപക്ഷം ഫഖ്‌രിസാദയുടെ വിധി അവര്‍ക്കുമുണ്ടാകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഇസ്രാഈലിന്റെ മുന്നറിയിപ്പ് കാരണം പല ശാസ്ത്രജ്ഞരും ജോലി ഉപേക്ഷിച്ചുപോയതായും കോഹെന്‍ അവകാശപ്പെട്ടു. ‘ഇറാന്റെ നേതൃത്വത്തോട് തനിക്ക് ചിലതൊക്കെ പറയാനുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ ചാരന്മാര്‍ നുഴഞ്ഞുകയറിയിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.’-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹു അധികാരത്തില്‍നിന്ന് പുറത്തുപോകാനിരിക്കെ കോഹെനും മൊസാദിന്റെ തലപ്പത്തുനിന്ന് നീങ്ങുകയാണ്. ഇറാനില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇസ്രാഈലിന്റെ കറുത്ത കരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Test User: