വനിത ഫുട്‌ബോളില്‍ ഏഷ്യന്‍ കുതിപ്പിനെ വീണ്ടും അടയാളപ്പെടുത്തി ജപ്പാന്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്‌പെയിനെ തകര്‍ത്ത് മുന്നേറിയ ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ സീറ്റ് നേടിയെടുത്തു. ആധികാരികമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയാണ് ജപ്പാന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
മറ്റ് രണ്ടു മത്സരങ്ങളും വനിത ഫുട്‌ബോള്‍ ലോകകപ്പ് ഗ്രൂപ്പ് സി തൂത്തുവാരി ഏഷ്യന്‍ കരുത്തരായ ജപ്പാന്‍. ഫിഫ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള സ്‌പെയ്‌നിനെ എതിരില്ലാത്ത നാലു ഗോളിനാണ് മൂന്നാം മത്സരത്തില്‍ തകര്‍ത്തത്. ഇതോടെ 9 പോയിന്റുകള്‍ നേടി ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മ്മാരായി.
ലോക ഫുട്‌ബോളിലെ വലിയ ശക്തിയാണ് സ്‌പെയിന്‍ എന്ന ചിന്തകളൊന്നുമില്ലാതെയാണ് ജപ്പാന്‍ സ്‌പെയിനിനെ നേരിട്ടത്. ആക്രമണ ഫുട്ബാള്‍ പ്രകടനം തന്നെ നയിച്ച ജപ്പാന് വേണ്ടി ഹിനറ്റ മിയസാവ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റികോ ഉയെകിയും മിന ടനാകയും ഓരോ ഗോള്‍ നേടി.