X

കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42)യാണ് മരിച്ചത്. തിങ്കാളാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു അപകടം.

ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയും ആമിന മതിലിനും മണ്ണിനും അടിയിലാവുകയുമായിരുന്നു. അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആമിനയെ പുറത്തെടുത്തത്. അബ്ദുൽ ഗഫൂർ ആണ് ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന.

webdesk13: