വേനല്‍ മഴ കനത്തു; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

കണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും ഉളിക്കല്‍ നുച്യാട് അമേരിക്കന്‍ പാറയില്‍ വീടിനുമുകളില്‍ മരം കടപുഴകി വീണു. കല്യാണി അമ്മയുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. കനത്ത കാറ്റ് ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, വയനാട്ടിലും വിവിധയിടങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയില്‍ വലിയ തോതില്‍ കൃഷിനാശമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനല്‍ മഴ ശക്തമായത്.

webdesk18:
whatsapp
line