കെ.പി ജലീല്‍
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിച്ചവരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ അധിക തുക ഈടാക്കുന്നതായി പരാതി. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ അധിക തുക ഈടാക്കുന്നതായാണ് പരാതി. ചികിത്സാചിലവ് വര്‍ധിപ്പിച്ച് കാട്ടിയാണ് ഇത്. 30,000 രൂപ ചിലവ് വരുന്ന സ്ഥാനത്ത് 60,000 രൂപയുടെ ബില്ലാണ് നല്‍കുന്നത്. ഇതില്‍ പകുതി തുക രോഗി ഡിസ്ചാര്‍ജ് സമയത്ത് അടക്കണം.
ഫലത്തില്‍ ചികിത്സ ചിലവ് മുഴുവന്‍ വഹിക്കേണ്ട ഗതിക്കേടിലാണ് സര്‍ക്കാര്‍ ജീവനക്കാരായ രോഗികള്‍. വര്‍ധിപ്പിച്ച് കാണിച്ച തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കുകയും ചെയ്യും. ഇതോടെ സ്വകാര്യ ആശുപത്രികള്‍ കൊള്ള നടത്തുകയാണെന്നാണ് പരാതി.
അതേസമയം, ഇന്‍ഷുറന്‍സ് ഇനത്തില്‍ കോടികളാണ് തങ്ങള്‍ക്ക് കിട്ടാനുള്ളതെനാനണ് സ്വകാര്യ ആശുപത്രികളുടെ ന്യായം. സംസ്ഥാന സര്‍ക്കാര്‍ മെഡിസെപ്പിലെ ഇന്‍ഷുറന്‍സ് കമ്പനിക്ക് തുക കൈമാറത്തതാണ് പ്രശ്‌നത്തിന് കാരണം. 2021ല്‍ സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ച് ആരംഭിച്ച പദ്ധതി തട്ടിപ്പാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പ്രതിമാസം 500 രൂപയാണ് ജീവനക്കാരന്‍ പദ്ധതിയിലേക്ക് അടക്കേണ്ടത്. ഈ ഇനത്തില്‍ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയിട്ടും തുക നല്‍കാത്തത് പിണറായി സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പായാണ് ജനം വിലയിരുത്തുന്നത്. പല ജീവനക്കാരും ഇതോടെ പണം അടയ്ക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രികളില്‍ ഇതുസംബന്ധിച്ച് പരാതികളും സംഘര്‍ഷവും പതിവായിട്ടുണ്ട്.