X

മഹാമാരി തകര്‍ത്തത് ഇന്ത്യന്‍ താരമെന്ന പ്രതീക്ഷ; സ്വപ്നങ്ങളുടെ മൈതാനത്ത് പന്തുതട്ടാന്‍ ഇനിയവന്‍ വരില്ല

ഷിബില്‍ മുഹമ്മദ്

രാജ്യത്തിനുവേണ്ടി ബൂട്ടണിയുക എന്ന സ്വപ്നം ബാക്കിയാക്കി 14 കാരന്‍ അഷ്മില്‍ ഡാനിഷ് യാത്രയായി. നിപ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30 നാണ് മരണപ്പെട്ടത്. ഫുട്‌ബോളായിരുന്നു അഷ്മില്‍ ഡാനിഷിന് എല്ലാം. ചെറിയ പ്രായം മുതല്‍ക്കേ ചെമ്പ്രശ്ശേരി ഈസ്റ്റ് സ്‌കൂള്‍ മൈതാനത്ത് പന്ത് തട്ടി തുടങ്ങി. സ്‌കൂള്‍ വിട്ടാല്‍ നേരെ ഗ്രൗണ്ടിലേക്ക്. പിന്നീട് കൂട്ടു കാര്‍ക്കൊപ്പം ഫുട്‌ബോള്‍ പരിശീലനം. വലുതാവും തോറും അവന്റെ മനസ്സിലെ ഫുട്‌ബോള്‍ എന്ന സ്വപ്നവും വ ളര്‍ന്നു. മികച്ച താരമാവാനും, രാജ്യത്തിന് വേണ്ടി ബൂട്ടണിയാനും അവന്‍ ആഗ്രഹിച്ചു. പ്രഫഷണല്‍ ഫുട് ബോള്‍ പഠിക്കാനായി പാണ്ടിക്കാട്ടെ ഫുട്‌ബോള്‍ അക്കാദമിയായ സി.എഫ്.എയില്‍ ചേര്‍ന്നു.

പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഫുട്ബോള്‍ ക്യാമ്പിലും പരിശീലനം ചെയ്യാറുണ്ടായിരുന്നു. സി.എഫ്.എ ഫുട്‌ബോള്‍ അക്കാദമിക്ക് വേണ്ടി നിരവധി തവണ ബുട്ട് അണിഞ്ഞിട്ടുണ്ട്. അക്കാദമിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കോച്ചിങ് സമയത്തെ അവന്റെ ഒരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് നിപ വൈറസ് എ ന്ന മഹാമാരിക്ക് മുമ്പില്‍ കിഴ്‌പെടേണ്ടിവന്നു. ഫുട്‌ബോളിനോടൊപ്പം തന്നെ പഠന ത്തിലും മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയാണ് അഷ്മില്‍ ഡാനിഷെന്ന് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.

 

webdesk13: