തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴക്കും ചോര്‍ത്താനാകാത്ത ആവേശമായി കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിനുശേഷം ബുധനാഴ്ച രാവിലെ കര്‍ണാടക പോളിങ്ങ് നീങ്ങും. മെയ് 13 നാണ് വോട്ടെണ്ണല്‍.
വിജയപ്രതീക്ഷയില്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും
ജെ.ഡി.എസും പ്രചാരണം നയിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി കര്‍ണാടകയില്‍ രണ്ടാംവട്ടവും പരീക്ഷണത്തിനറങ്ങി.
ബി.ജെ.പി പ്രചാരണത്തിനിടെ മുസ്‌ലിം വോട്ട് ആവശ്യമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് 224 മണ്ഡലത്തിലും ജെഡിഎസ് 207 മണ്ഡലത്തിലും മത്സരിക്കും.