പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. പ്രധാമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്‌നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്.
പ്രയാഗ്‌രാജിലെ മ്യൂസിയത്തിലെ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. നാളെ ചെങ്കോല്‍ കൈമാറുമെന്നായിരുന്നു സൂചനകള്‍. ഇന്നത്തെ പരിപാടികള്‍ സംബന്ധിച്ച് യാതൊരു അറിയിപ്പും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തെ തുടര്‍ന്ന് ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികള്‍ പരിപാടിയില്‍ നിന്നും മാറിനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പകരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്.