സൂപ്പര്‍കപ്പില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് കേരളബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.
ദിമിത്രിയോസ് ഡയമന്റക്കോസ്, നിഷു കുമാര്‍, കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. പഞ്ചാബിന്റെ ആശ്വാസ ഗോള്‍ കൃഷാണാനന്ദയുടെ വകയായിരുന്നു.