ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ പ്രാത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍.എം.എച്ച്.എച്ച്.എസ് സ്‌കൂള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. പാഠപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. എന്റെ അഭിപ്രായത്തോട് വിയോജിക്കാം എന്നാല്‍ വസ്തുക്കള്‍ അല്ലാത്തത് വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും ഷംസീര്‍.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുകയാണ് പുതു തലമുറയുടെ ദൗത്യം. നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കണം സ്പീക്കര്‍ പറഞ്ഞു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് വിശ്വാസത്തെ തള്ളലല്ല. ശക്തനായ മതനിരപേക്ഷകന്‍ ആകുക എന്നതാണ് ആധുനിക കേരളത്തിനു വേണ്ടി നാം എടുക്കേണ്ട പ്രതിജ്ഞ.
റംസാന് നോമ്പു തുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഓണം വരുമ്പോള്‍ ഹൈന്ദവര്‍ മറ്റു മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നാടാണ് കേരളം. വൈകിട്ട് ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്. മനുഷ്യരെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍ എന്ന് പറയാന്‍ കഴിയണം. കുട്ടികളെ ചരിത്ര സത്യം പഠിപ്പിക്കണമെന്നും ഷംസീര്‍ പറഞ്ഞു.