ഷുക്കൂര്‍ വധക്കേസില്‍, ഷുക്കൂറിന്റെ മാതാവ് ആത്തിക്കയെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആത്തിക്ക എറണാകുളം സി.ബി.ഐ കോടതിയില്‍ അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി അനുവദിച്ചുത്തരവായി. സി.ബി.ഐ യുടെ ചാര്‍ജ് ഷീറ്റിന്റെ കോപ്പി ആതികയുടെ അഭിഭാഷകന് നല്‍കണമെന്ന് സി ബി ഐ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസ് വാദം കേള്‍ക്കുന്നതിനായി ജൂലൈ 17 ലേക്ക് മാറ്റി. തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് പി. ജയരാജനും, ടി. വി രാജേഷും ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഡിസ്ചാര്‍ജ് ഹര്‍ജിയില്‍ തങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്ന് ആത്തിക്കയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരായിരുന്നു.