കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റന്‍. ഡിഫന്‍ഡര്‍ ജി. സഞ്ജു വൈസ് ക്യാപ്റ്റനും.
ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്.
2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.സെപ്റ്റംബര്‍ 15 മുതല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തിവരികയാണ്.
കേരള ടീം:
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ഥ്, രാജീവന്‍, നിഷാദ്.
ഡിഫന്‍ഡേഴ്സ്: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലീം, നിതിന്‍ മധു, സുജിത് ആര്‍, ശരത് കെ.പി
മിഡ്ഫീല്‍ഡര്‍മാര്‍: നിജോ ഗില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ്, റാഷിദ് എം, റിസുവാന്‍ അലി, ബിജേഷ് ബാലന്‍, അബ്ദു റഹീം
സ്ട്രൈക്കര്‍മാര്‍: ജുനൈന്‍, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി.