ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.
ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.