X

മാത്യു കുഴല്‍നാടനെതിരെ പ്രതികാര നടപടി; മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു; പി.കെ ഫിറോസ്

മാത്യു കുഴല്‍നാടനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്. മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിനാണ് തന്നെ ജയിലില്‍ ഇട്ടത്. മാത്യു കുഴല്‍നാടന്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയും ഇല്ല. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്ത കാര്യം എസ്പി മുതല്‍ സിഐ വരെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു. ചേളാരിയില്‍ നിന്നും അറസ്റ്റ് ചെയ്തയാളെ തേഞ്ഞിപ്പലം സ്റ്റേഷനില്‍ കൊണ്ടുവരാതെ താനൂര്‍ സ്റ്റേഷനില്‍ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താമിര്‍ ജിഫ്രിയെ താനൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ മനസിലാകൂ. കസ്റ്റഡി കൊലക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമം. മയക്കു മരുന്ന് കണ്ടെടുത്തത്തിലും ദുരൂഹതയുണ്ട്. ഡാന്‍സഫ് സംഘം മയക്കു മരുന്ന് നേരത്തെ കൊണ്ട് വെച്ചതാണോ എന്ന് സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായ മറ്റെന്തോ വൈരാഗ്യത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്തതെന്ന് സംശയിക്കുന്നു. എസ് പി യെ ഒരു നിലക്കും സസ്പെന്‍ഡ് ചെയ്യില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കേസില്‍ സാക്ഷികളായതും ദുരൂഹമാണ്. മലപ്പുറം ജില്ലയെ മയക്കുമരുന്ന് കേസുകള്‍ കൂടുതലുള്ള ജില്ലയാക്കി കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി വി അന്‍വര്‍ എംഎല്‍എ കൊലക്കേസ് പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. ആ കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് അന്‍വര്‍. ഭരണം ഉണ്ടെങ്കില്‍ എന്തും ആകാം എന്നാണ് സ്ഥിതി. സമൂഹത്തില്‍ അവമതിപ്പുള്ളയാളെ എതിര്‍ത്ത് അന്‍വറിന്റെ ചീത്തപ്പേര് മാറ്റാനാണ് ശ്രമം. അതാണ് ഷാജന്‍ സ്‌കറിയയുടെ കാര്യത്തില്‍ സംഭവിച്ചദതെന്നും പികെ ഫിറോസ് പറഞ്ഞു.

 

webdesk13: