മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ യുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് സി എച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നവംബറിർ 12 നു ദുബൈ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ( ഇന്ത്യൻ സ്കൂൾ , ഊദ് മൈത്ത ) വെച്ചാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്.
കേരളത്തിലെ മുസ്‌ലിംകളുൾപ്പടെയുള്ള പിന്നോക്ക ന്യൂനപക്ഷങ്ങളുടെ പടനായകനും , വിദ്യാഭ്യാസ പരിഷ്കർത്താവും ബഹുമുഖ പ്രതിഭയുമായിരുന്ന സി എച്ചിന്റെ ജീവിത ദർശനങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്‌ഷ്യം. സി എച്ഛ് ഫൗണ്ടേഷൻ പ്രഥമ സി എച്ച് പുരസ്കാരം ചടങ്ങിൽ വ്യവസായ പ്രമുഖൻ എം എ യൂസഫലിക്ക് സമ്മാനിക്കും. പ്രകാശന ചടങ്ങിൽ പി എ സുബൈർ ( പേസ് ഗ്രൂപ്പ് ) , അബ്ദുല്ല നൂറുദ്ധീൻ , സൽമാൻ ഫാരിസ് , സമീർ മനാസ് , മുഹമ്മദ് നാസിം പാണക്കാട് എന്നിവർ പങ്കെടുത്തു.