ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വെയര്‍ഹൗസിലാണ് പുലര്‍ച്ചെ 1:30യോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.
മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീ പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. രണ്ട് സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നത് ഇവിടെനിന്നാണ്.