രാജ്യത്തിന്റെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനം രാജ്യത്തിന് തന്നെ അപമാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തിന്റെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ ദിവസങ്ങളോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനം രാജ്യത്തിന് തന്നെ അപമാനമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രത്തിന്റെ മുഴുവന്‍ ബഹുമാനവും ആദരവും നല്‍കി സംരക്ഷിക്കേണ്ട നമ്മുടെ അഭിമാന താരങ്ങളെ ഈ തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

ഗുസ്തി താരങ്ങളോട് ചെയ്യുന്ന ഈ ക്രൂരത ലോകം കാണുന്നുണ്ടെന്ന ബോധം ഭരണകൂടത്തിനുണ്ടാവണമെന്നും, അവരുടെ അഭിമാനം സംരക്ഷിക്കാന്‍ അവര്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി അവരുടെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk13:
whatsapp
line