X

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കരിപ്പൂർ ഹജ്ജ് ഹൗസ് സന്ദർശിച്ചു

കൊണ്ടോട്ടി:പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കരിപ്പൂർ ഹജ്ജ് ഹൗസ് സന്ദർശിച്ചു. ഹജ്ജാജിമാരുടെ ഒരുക്കങ്ങൾ വിലയിരുത്തി. അവരുടെ ഹജ്ജ് വിജയകരമാകുന്നതിന് തങ്ങൾ പ്രാർത്ഥന നടത്തി. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു തങ്ങളുടെ സന്ദർശനം.

മനുഷ്യായുസിന്റെ പ്രധാന യാത്ര കൂടിയായ പരിശുദ്ധ ഹജജിൽ നിന്നും ലഭിക്കുന്ന പാഠം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.

അല്ലാഹുവിന്റ അതിഥി കളായി തെരഞ്ഞെടുത്ത ഹജ്ജ് തീർത്ഥാടകൻ ഹജജ് യാത്രയിലെ ഒരു ദിവസവും പാഴാക്കാൻ പാടില്ല. കരിപ്പൂർ ഹജ്ജ് ക്യാമ്പിലെത്തിയ തങ്ങൾ ഇന്നലെ പുറപ്പെട്ട ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ മംഗളം നേർന്ന് ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു.

മനൂഷ്യ ശരീര ത്തിലെ എല്ലാ ഭാഗവും ചലിക്കുന്ന പ്രക്രിയ കൂടിയാണ് ഹജ്ജ്. വിശ്വാസികൾക്ക് സഹനത്തിന്റെയും സ്നേഹത്തിന്റെയും സംഘ ബോധം നൽകുന്നതാണ് ഹജ്ജ്. മനുഷ്യാ വകാശത്തെ കുറിച്ച് പ്രവാചകൻ പ്രഖ്യാപിച്ച ഓർമ ഈ പുണ്യ ദിനത്തിലാണ്. ടി.വി. ഇബ്രാഹീം എം.എൽ.എ,ഹജ്ജ് സെൽ ഓഫീസർ മൊയ്തീൻ ക്കുട്ടി, ഹജ്ജ് സ്പെഷ്യൽ ഓഫീസർ പി.എം ഹമീദ്, ഡോ. ഐ.പി. അബ്ദു സലാം. പി.എ. ജബ്ബാർ ഹാജി,പി.കെ.സി. അബ്ദുറഹിമാൻ , നസീം പുളിക്കൽ, പി.വി. അഹമ്മദ് സാജു ,സി.ടി ഫാത്തിമത്ത് സുഹറാബി,സറീന ഹസീബ്, ഷെജിനി ഉണ്ണി, പി.വി.എ. ലത്തീഫ്, അഷ്റഫ് മടാൻ എന്നിവര്‍ പങ്കെടുത്തു.

webdesk14: