X

‘നാട്ടു നാട്ടു’വിന് ഓസ്‌കാര്‍, ‘ദി എലിഫന്റ് വിസ്‌പെറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം

95-ാംമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു..’ എന്ന ഗാനം നേടി. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്.

മൂന്ന് മിനിറ്റും 36 സെക്കന്റുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു പാടിയത്. മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യ പുരസ്‌കാരം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ ദി എലഫന്റ് വിസ്‌പേഴ്‌സ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം.

ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ചടങ്ങ് നടന്നത്. റെഡ് കാര്‍പ്പറ്റിന് പകരം ഷാംപെയ്ന്‍ നിറത്തിലെ കാര്‍പ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. ‘ആര്‍ആര്‍ആര്‍’ ടീമില്‍ നിന്നും സംവിധായകന്‍ രാജമൗലി, നടമ്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവര്‍ തിയറ്ററിലെത്തി.

മികച്ച സംവിധായകന്‍: ഡാനിയല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച ചിത്രം: എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച നടി: മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച നടന്‍: ബ്രന്റണ്‍ ഫെസര്‍ (ദ വെയ്ല്‍)

മികച്ച ഗാനം: നാട്ടു നാട്ടു… (ആര്‍ ആര്‍ ആര്‍)

വിഷ്വല്‍ എഫക്ട്‌സ്: അവതാര്‍ വേ ഓഫ് വാട്ടര്‍

പ്രൊഡക്ഷന്‍ ഡിസൈനര്‍: ഓള്‍ ക്വയറ്റ് ഓണ്‍ ജ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച സഹനടന്‍: കി ഹൂയ് ക്വിവാന്‍ (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി: ജാമി ലീ കേര്‍ട്ടീസ് (എവരിതിങ് ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി: ‘ദി എലഫന്റ് വിസ്‌പേഴ്‌സ്’

മികച്ച ആനിമേഷന്‍ ചിത്രം: പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവാല്‍സി

 

webdesk14: