ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്ഷിപ് സ്കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.