X

ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവ് :പിണറായി വിജയൻ

അന്തരിച്ച ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവായിരുന്നു
എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പാർലമെൻ്ററി പ്രവർത്തനം ആരംഭിച്ച് 53 വർഷം തുടർന്നത് റെക്കോർഡാണ്. ഞാനും അന്ന് ഒന്നിച്ചായിരുന്നു. പക്ഷേ എനിക്ക് ഇടവേള വന്നു.

കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി നെഹ്രുവിനെ പിന്തുടർന്ന് മതേതര പാതയിൽ സഞ്ചരിച്ചുവെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ മനുഷ്യർക്കും സഹായ ഹസ്തം നീട്ടി. നാല് തവണ ദിവസം 20 മണിക്കൂറോളം ജനസമ്പർക്ക പരിപാടി നടത്തി. എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണ് ഉമ്മൻ ചാണ്ടി.

വന്യമായ ആരോപണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പുഞ്ചിരിയോടെ നേരിട്ടു. ഇത്രയും തരം താണ രീതിയിൽ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടി.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന യോഗത്തിൽ
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി , ചാണ്ടി ഉമ്മൻ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , രമേശ് ചെന്നിത്തല , എം. എം ഹസൻ ,വി.എം. സുധീരൻ ,ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ,പാളയം ഇമാം വി.പി. ശുഹൈബ് മൗലവി ,സ്വാമി ജ്ഞാനതപസ്വി , ബിഷപ്പുമാർ , കെ .സി ജോസഫ് , മന്ത്രി ജി.ആർ അനിൽ ,മന്ത്രി ആൻ്റണി രാജു , ഒ. രാജഗോപാൽ , എ.എ. അസീസ് , കടന്നപ്പള്ളി രാമചന്ദ്രൻ ,ജി.ദേവരാജൻ ,എം എൽ എമാരായ ടി.സിദ്ദീഖ് , ഷാഫി പറമ്പിൽ, അടൂർ ഗോപാലകൃഷ്ണൻ, തോമസ് ഐസക്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

നേരത്തെ പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ‘അഖിലാണ്ഡ മണ്ഡലം …’ എന്ന സ്വാഗതഗാനത്തോടെയാണ് യോഗം ആരംഭിച്ചത്.

webdesk14: