X

‘ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുകള്‍ പ്രദർശിപ്പിക്കാം’; ഹൈക്കോടതി

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും, സ്പോൺസർമാരുടെയും പേരും, ചിഹ്നവും, ഫോൺ നമ്പറും പ്രദർശിപ്പിക്കുന്നത് ഗതാഗത വകുപ്പ് തടയരുതെന്ന്  കേരളാ ഹൈക്കോടതി സിംഗിൾ ബഞ്ച്. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടങ്ങളുടെ റൂൾ 125 F പ്രകാരം AIS 125 നിഷ്കർഷിക്കുന്ന നിബന്ധനകൾ പ്രകാരം സ്പോൺസർമാരുടെ വിവരങ്ങൾ AlS 125 ൻറെ നിബന്ധനകൾക്ക് വിധേയമായി ആംബുലൻസിൽ പ്രദർശിപ്പിക്കുന്നത് അനുവദനീയമാണ്.

കോഴിക്കോട് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെൻ്റർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് വിധി പ്രസ്താവം നടത്തിയത്. ടസ്റ്റുകളും മറ്റും ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകേണ്ട സർക്കാർ അവരെ നിരുൽസാഹപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നത് നിരുത്തരവാദിത്വപരമാണെന്ന് ഹർജിക്കാർ വാദിച്ചു.

നേരത്തെ മുസ്ലീം ലീഗിൻറെ കീഴിലുള്ള ആംബുലൻസ് ഡ്രൈവേഴ്സിൻറെ സംഘടനയായ MEST ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറെ സമീപിച്ചിരുന്നു. ആംബുലൻസുകൾക്ക് കളർകോഡ് നിർബന്ധിതമാക്കിയ കേരള സർക്കാരിൻ്റെ ഉത്തരവിനെതിരെ മറ്റ് ചില സംഘടനകൾ നേരത്തെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അത് കൊണ്ട് തന്നെ സർക്കാർ നിഷ്കർഷിക്കുന്ന കളർകോഡ് പാലിക്കാൻ ആംബുലൻസ് ഉടമസ്ഥർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി നിഷ്കർഷിച്ചു.

webdesk14: