മുസ്്‌ലിംലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സുപ്രധാനവും ചരിത്രപരവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രൂപീകരണം മുതല്‍ക്കെ പാര്‍ട്ടിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കാമ്പില്ലെന്നാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. രാഷ്ട്രീയ, പാര്‍ലമെന്ററി മര്യാദകള്‍ പാലിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുവരുന്നത്. പേരിനൊപ്പമുള്ള മുസ്്‌ലിം എന്നുള്ളതായിരിക്കാം പലര്‍ക്കും സംശയത്തിനിടയാക്കിയതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ള നേട്ടങ്ങള്‍ പലതാണ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇത്രയേറെ അവലംബമായ മറ്റൊരു രാഷ്ട്രീയ സങ്കല്‍പ്പവും ലോകത്ത് വേറെയില്ല. മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ ദര്‍ശനം പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുക, അതില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതായിരുന്നു.
ബഹുസ്വര സമൂഹവുമായി സൗഹൃദം പങ്കുവെച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് ന്യൂനപക്ഷത്തിന് ഏറ്റവും യോജിച്ചതെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അണികളെ ആഹ്വാനം ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. പാര്‍ട്ടി ഭരണഘടനയുടെ ആദ്യ അധ്യായത്തില്‍ തന്നെ പറയുന്നത് മത സൗഹാര്‍ദ്ദത്തെ കാത്തുസൂക്ഷിക്കണം എന്നുള്ളതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്്‌ലിംലീഗിന്റെ മുഖമുദ്രയാണ്. ബൈത്തുറഹ്്മ, സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ സെന്റര്‍, പാലിയേറ്റീവ് സെന്ററുകള്‍ എന്നിവയെല്ലാം ജാതി, മത, കക്ഷി രാഷ്ട്രീയ ബേധമന്യെ സമാധാനവും ശാന്തിയും ആശ്വാസവും പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളാണ്. സര്‍വോപരി ജനാധിപത്യത്തെയും മതേതരത്വത്തെയും മതസൗഹാര്‍ദ്ദത്തെയും ശക്തിപ്പെടുത്താന്‍ മുസ്്‌ലിംലീഗ് മുന്നില്‍തന്നെയുണ്ടായിരുന്നു. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിയറ വെക്കാനോ രാഷ്ട്രീയ വൈകാരികതക്കൊപ്പം പോകാനോ മുസ്്‌ലിംലീഗ് തയ്യാറായിട്ടില്ല. വിവേകത്തിന്റെ രാഷ്ട്രീയമാണ് എല്ലാകാലവും മുസ്്‌ലിംലീഗ് കാഴ്ചവെച്ചത്. ഇന്ത്യയുടെ സുപ്രീംകോടതി അത് മനസ്സിലാക്കിയെന്നാണ് വിധി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനകീയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നുവെന്നുമുള്ള സന്ദേശം കൂടിയാണ് വിധി നല്‍കുന്ന ഏറ്റവും വലിയ സൂചനയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.