X

തിങ്കളാഴ്ച മുതൽ മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്ത് പാൽ വിതരണം മുടങ്ങും

ശ​മ്പള പ​രി​ഷ്ക​ര​ണം നടപ്പാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ലാണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സമരം. തി​ങ്ക​ളാ​ഴ്ച രാത്രി 12 മു​ത​ൽ മി​ൽ​മ​യു​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സമരം ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേതാക്ക​ൾ പറ​ഞ്ഞു. ഇതോടെ സംസ്ഥാനത്ത് പാല്‍ വിതരണം മുടങ്ങും.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ല്ലെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേതാ​ക്ക​ൾ പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി നേ​താ​വ് ചന്ദ്രശേഖ​ര​ൻ, എ​ഐ​ടി​യു​സി നേ​താ​വ് അ​ഡ്വ. മോഹൻദാ​സ്, സി​ഐ​ടി​യു നേ​താ​വ് എ​ബി സാ​ബു എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പ​ങ്കെ​ടു​ത്തു. കഴിഞ്ഞ മാസവും മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ സമരം നടത്തിയിരുന്നു. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം ഒത്തുതീര്‍ന്നത്.

അതേസമയം മില്‍മ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. തിങ്കളാഴ്ച ലേബര്‍ കമ്മീഷണര്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തും.

webdesk13: