അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് അബുദാബിയില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി കുമ്പള വളപ്പില്‍ ചിറ്റൂര്‍ യാസര്‍ അറഫാത്ത് (38) ആണ് കൊല്ലപ്പെട്ടത്.
അബുദാബി മുസഫയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യാസര്‍ അബുദാബി മുസഫയില്‍ സ്വന്തമായി കച്ചവടം നടത്തിവരികയായിരുന്നു. കച്ചവടം സംബന്ധിച്ച തര്‍ക്കത്തില്‍ സ്വന്തം ബന്ധുതന്നെയാണ് കുത്തിയതെന്നാണ് അറിയുന്നത്.
ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഖാദര്‍-കുഞ്ഞിമോള് ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ടുമക്കളുമുള്ള യാസര്‍ അടുത്തിടെയാണ് നാട്ടില്‍പോയി വന്നത്. ഭാര്യ മാജിത ഗര്‍ഭിണിയാണ്
മക്കൾ നിഷ, ഹംദാൻ സഹോദരന് അക്ബര്‍ കാന്‍സര്‍ ബാധിതനായി നേരത്തെ മരണപ്പെട്ടിരുന്നു. റംഷിയ ഏക സഹോദരിയാണ്.