ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും . ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പല തവണ മാറ്റിവച്ചതിലൂടെ കുപ്രസിദ്ധമായതാണു ലാവ്‌ലിന്‍ അഴിമതി കേസ്. 2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരി ടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.