Categories: Film

ചിരിയും മാസും ത്രില്ലും; മറ്റൊരു ബേസിൽ ഹിറ്റ് അടിച്ച് “മരണമാസ്സ്‌”

ഒറ്റ രാത്രിയുടെ കഥ പറയുന്ന “മരണമാസ്സ്‌” ശരിക്കും മാസ് എന്ന് പ്രേക്ഷകർ. നാടിനെ നടുക്കുന്ന ഒരു സീരിയൽ കില്ലറും അയാൾ കൊല്ലാനുദ്ദേശിച്ചയാളും ലൂക്കും ലൂക്കിന്റെ കാമുകിയുമെല്ലാം ഒന്നിച്ച് ബസിൽ അകപ്പെട്ടുപോവുന്ന ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നായകനായ ബേസിൽ ജോസഫ് ചെയ്യുന്ന ലൂക്ക് എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഡാർക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം നൽകാനും സാധിക്കുന്നുമുണ്ട്. ‘പൊന്മാൻ’ സിനിമക്ക് ശേഷം മരണമാസിലൂടെ തലതെറിച്ച ലൂക്ക് എന്ന കഥാപാത്രത്തിലൂടെ ബേസിൽ വീണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം സിനിമയുടെ പിന്നണിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ച സിജു സണ്ണി ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ടക്ടർ വേഷവും ചെയ്തിട്ടുണ്ട്. നവാഗത സംവിധായകന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ വിഷയം കയ്യടക്കത്തോടെ അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ ബസ് ഡ്രൈവർ ജിക്കു, രാജേഷ് മാധവന്റെ ബനാന കില്ലർ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ട്. രസചരടിൽ നിന്ന് പ്രേക്ഷനെ പോവാൻ അനുവദിക്കാതെ വിധത്തിൽ മരണമാസ്സ്നെ നിലനിർത്തുന്നത് നീരജ് രവിയുടെ ഛായഗ്രഹണമാണ്.

നടൻ സിജു സണ്ണി കഥയെഴുതി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും വേഷമിടുന്നു. സിനിമയിലെ കഥാപാത്രങ്ങളെല്ലാം തിരക്കഥയുടെ രസച്ചരടിൽ ഇഴകിച്ചേർന്നവയാണ്.

ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ‘മരണമാസ്’ നിർമിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ഗോകുൽനാഥ് ജി, സംഗീതം- ജയ് ഉണ്ണിത്താൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

webdesk18:
whatsapp
line