X

ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല, സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തട്ടെ: കെ.എസ്.യു നേതാവ്

ബി.കോം വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറേണ്ട ആവശ്യമില്ല. താന്‍ പഠിച്ചത് ബി.എ ഹിന്ദി ലിറ്ററേച്ചറാണ്. വ്യാജമായി സൃഷ്ടിച്ച ബി.കോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക്് കയറി എന്നാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

13-ന് എനിക്കെതിരേ ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നു. അന്ന് തന്നെ കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ ഉള്ളവര്‍, താന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തുകയും അവിടെനിന്ന് അവര്‍ക്ക് വ്യക്തമായ ഉത്തരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ഏഴുദിവസം കഴിഞ്ഞ് ഇപ്പോഴാണ് ഇപ്പോഴാണ് ഇവര്‍ക്ക് ഇതിന് പിന്നില്‍ പ്രശ്‌നമുണ്ടെന്നൊക്കെ തോന്നുന്നത്, അന്‍സില്‍ വ്യക്തമാക്കി.

14-ാം തീയതി രാവിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും അന്‍സില്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്തു. ഇതില്‍ക്കൂടുതല്‍ ഇനി എന്ത് ചെയ്യാനാണ്. ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അവരുടെ പോലീസ് അല്ലേ സംസ്ഥാനത്തുള്ളത്. തനിക്കെതിരേ എന്തെങ്കലും തെളിവുണ്ടെങ്കില്‍ അത് അവര്‍ ഉപയോപ്പെടുത്തില്ലേയെന്നും അന്‍സില്‍ ചോദിക്കുന്നു.

ഞാന്‍ എവിടെയും ഒളിച്ചു പോയിട്ടില്ല. എവിടെയും മറഞ്ഞുനിന്നിട്ടില്ല. കാരണം ഞാന്‍ കള്ളത്തരം കാണിച്ചിട്ടില്ലെന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് എനിക്കെതിരെയുള്ള ആക്രമണം ആരംഭിച്ചത്. ഞാന്‍ ഒരു കെ.എസ്.യു ക്കാരനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അവര്‍ നിലനില്‍ക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ. എന്നെ അവര്‍ നശിപ്പിക്കാനല്ലേ നോക്കുകയുള്ളൂ.

എന്റെ ഉമ്മ വിളിച്ച് കരച്ചിലാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംഘടനാ പ്രവര്‍ത്തനം നടത്തി മാന്യമായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള എന്നെ എന്തിനാണ് വേട്ടയാടുന്നത് എന്ന് അറിയില്ല. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എന്തെന്നും എനിക്കറിയില്ലെന്ന് എന്‍സില്‍ വ്യക്തമാക്കി.

വി.സി ഇക്കാര്യം പരിശോധിക്കുന്നതിന് മുന്‍പ് താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അന്‍സില്‍ പറയുന്നു. താന്‍ പഠിച്ചത് ബി.എ. ഹിന്ദി ലിറ്ററേച്ചര്‍ ആണ്. ചില ജീവിതസാഹചര്യങ്ങള്‍ കാരണം പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ നേതാക്കളുടെ വ്യാജവാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എതിര്‍പക്ഷത്തുള്ളവരെ അവഹേളിക്കാനുള്ള ശ്രമാണ് നിലവില്‍ നടക്കുന്നത്- അന്‍സില്‍ ആരോപിക്കുന്നു.

webdesk13: