കനത്തമഴയിലും കാറ്റിലും സംസ്ഥാനത്ത് മരണം രണ്ടായി. കൊട്ടാരക്കരയില്‍ റബര്‍ മരം വീണ് സ്ത്രീ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) ആണ് മരിച്ചത്. മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. അടൂരില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികന്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ മരിച്ചു.
കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഏനാത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കാറ്റത്ത് പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂര പറന്നുപോയി.
വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.