X

തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വെടിവയ്പ്പ്

ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ 2 വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന്‍ വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സബ്‌സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്, കോടതി വളപ്പില്‍ എങ്ങനെ ആയുധമെത്തി, വെടിയുതിര്‍ത്തയാള്‍ക്ക് പിസ്റ്റളിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.

 

webdesk13: