ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ ജൂൺ 28ന് അറഫ സംഗമം ജൂൺ 27ന്

റിയാദ് : സഊദിയിൽ തൂമൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജ് പത്ത് ജൂൺ 28 ബുധനാഴ്ച്ചയായിരിക്കുമെന്ന് സഊദി സുപ്രിം കോടതി അറിയിച്ചു. ഇതുപ്രകാരം അറഫാ ദിനം ജൂൺ 27 ചൊവ്വാഴ്ച്ചയായിരിക്കും.
അതുപ്രകാരം ഗൾഫ് നാടുകളിൽ നാളെ തിങ്കളാഴ്ച്ചയായിരിക്കും ദുൽഹജ്ജ് ഒന്ന്. സഊദിയിൽ മാസപിറവി കണ്ടതിനാൽ ഒമാനുൾപ്പടെ മറ്റു ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ 28ന് ബുധനാഴ്ച്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13:
whatsapp
line