2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്‌രിയുടെ വിധവയും നിയമ പോരാളിയുമായ സാകിയ ജാഫ്‌രി (86) അന്തരിച്ചു. ഇന്ന് രാവിലെ 11.30 തോടെ അഹമ്മദാബാദിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
2002ല്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ ഹിന്ദുത്വ ആള്‍ക്കൂട്ട അക്രമണത്തിനിടെ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്‌രിക്കായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാകിയ നടത്തിയ നിയമ പോരാട്ടം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
2002 ലെ കലാപം ഇന്ത്യയിലെ ഏറ്റവും മോശം വംശീയ അക്രമങ്ങളില്‍ ഒന്നായിരുന്നു. അതിന്റെ അതിജീവത കൂടിയാണ് സാകിയ ജാഫ്‌രി. കോണ്‍ഗ്രസ് എം.പിയും സ്വാതന്ത്ര്യ സമര സേനാനിയും യൂണിയനിസ്റ്റും സാഹിത്യകാരനുമായിരുന്നു ഭര്‍ത്താവ് ഇഹ്സാന്‍ ജാഫ്‌രി.