ഡല്‍ഹി: സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ വിനീത് ജിന്‍ഡാലിന് സുരക്ഷ നല്‍കാത്തതില്‍ ഡല്‍ഹി പോലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് നോട്ടീസ് അയച്ചത്. സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. വിശദീകരണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.
പരാതിക്കാരനായ അഭിഭാഷകന്‍ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന്റെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് വിവിധ കോടതികളില്‍ പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതേ തുടര്‍ന്ന് ചില തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീക്ഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. അഭിഭാഷകനും കുടുംബത്തിനും സുരക്ഷയൊരുക്കുന്നതില്‍ ഡല്‍ഹി പോലീസ് വീഴ്ച വരുത്തുന്നു എന്ന് സൂചിപ്പിച്ചാണ് പരാതി സമര്‍പ്പിച്ചത്.