ആലപ്പുഴ: കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു.പ്രതിഭയുടെ മകന് കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്സൈസ് സ്ക്വാഡാണ് കനിവി (21) നെ പിടികൂടിയത്. 90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്.
കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.