X

പൗരത്വ നിയമം: മതപരമായ വിഭജനത്തെ ജനാധിപത്യപരമായി നേരിടും; എസ്.കെ.എസ്.എസ്.എഫ്‌

രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയെ ജനാധിപത്യപരമായി നേരിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച് വ്യവഹാരം നടന്നുകൊണ്ടിരിക്കെ ധൃതി പിടിച്ച് ഉത്തരവുമായി രംഗത്തു വരുന്നത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താനാണ്.

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ജീവിക്കുന്നവരെ മതത്തിന്റെയോ ജാതിയുടെയോ മറ്റേതെങ്കിലും കാരണത്താലോ വിവേചനം കാട്ടരുതെന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ ഭയപ്പെടുത്തിയും അരക്ഷിതരാക്കിയും രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് നിയമ ഭേദഗതിക്ക് പിന്നില്‍.

മുസ്ലിംകള്‍ക്കെതിരായ വംശീയ ഉന്മൂലനത്തിന് ഹിന്ദുത്വ ഭരണകൂടം കണ്ടെത്തിയിരിക്കുന്ന പ്രധാന ഉപാധിയാണ് പൗരത്വ ഭേദഗതി നിയമം. വിവേകപൂര്‍വം ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുകയാണ് ഇതിനെ മറികടക്കാനാവശ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.

webdesk13: