X

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

webdesk13: