മലപ്പുറം: ചന്ദ്രിക എജു എക്സല്‍- വിദ്യാഭ്യാസ പ്രദര്‍ശനവും ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും മെയ് 14ന് കോഴിക്കോട് ആരംഭിക്കും. തുടര്‍ന്ന് മഞ്ചേരി, തിരൂര്‍, പട്ടാമ്പി, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും പരിപാടി നടക്കും. ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ വിജയം നേടിയ 50 ലേറെ പ്രഗത്ഭര്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.
അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉപരിപഠനത്തിന് അന്തര്‍ദേശീയ-ദേശീയതലത്തില്‍ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള വഴികളും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും വിശദമായ വിവരങ്ങള്‍ പരിപാടി യില്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കും.
പരിപാടിയുടെ ലോഗോ ചന്ദ്രിക മാനേജിങ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എലന്‍സ്‌ലേണിങ്‌സ് ഡയറക്ടര്‍ അരുണ്‍ കുമാറിന് കൈമാറി പ്രകാശനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഐ.ഇ.എഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിതിന്‍രാജ് തട്ടാരക്കല്‍, ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, നജീബ് ആലുക്കല്‍, കെ. എം. സല്‍മാന്‍ പങ്കെടുത്തു.