X

ചന്ദ്രിക പ്രചാരണ കാമ്പയിന്‍: ‘ചന്ദ്രികയുമായി കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് ആത്മബന്ധം’: മാനേജിംഗ് ട്രസ്റ്റി പി.എംവാര്യര്‍

കോട്ടക്കല്‍: മലപ്പുറം ജില്ല മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച ചന്ദ്രിക പുതിയ ലക്ഷം വരിക്കാര്‍ പ്രചാരണ കാമ്പയിനില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം വാര്യര്‍ വാര്‍ഷിക വരിക്കാരാനായി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പി.എംവാര്യര്‍ക്ക് പത്രം കൈമാറി. ചന്ദ്രികയുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്കുള്ളതെന്നും മാധ്യമരംഗത്ത് ചന്ദ്രിക വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും പി.എംവാര്യര്‍ പറഞ്ഞു.

നവതി ആഘോഷിക്കുന്ന ചന്ദ്രിക കേരളീയ സാംസ്‌കാരിക വളര്‍ച്ചയിലും സാമുഹ്യ പുരോഗതയിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. പ്രചാരണ കാമ്പയിനില്‍ പങ്കാളിയയതില്‍ ഏറെ സന്തോഷമുണ്ടെന്നും വാര്യര്‍ പറഞ്ഞു. പ്രൊഫ: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചന്ദ്രിക ജില്ല കോ ഓര്‍ഡിനേറ്റര്‍ പിഎംഎ സമീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി. കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി സലാം വളാഞ്ചേരി,ട്രഷറര്‍ സിദ്ദീഖ് പരപ്പാര, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍, റസി എഡിറ്റര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സര്‍ക്കുലേഷന്‍ മാനേജര്‍ സലീം ഒളവണ്ണ. , മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ യു.എ. ഷബീര്‍, അഹമ്മദ് മേലേതില്‍,കെ.എം. റഷീദ്, ആഷിക് കൊളത്തോള്‍ ആര്യ വൈദ്യശാല പി.ആര്‍.ഒ . എം.ടി. രാമകൃഷ്ണന്‍ പങ്കെടുത്തു.

webdesk14: