തേഞ്ഞിപ്പലം: ദേശീയപാത വികസനത്തി ന്റെ ഭാഗമായി നിർമിക്കുന്ന സർവീസ് റോ ഡിൽനിന്ന് 8 മീറ്റർ താഴ്‌ച യിലേക്കു വീ ണ് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. തൃശൂർ-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറും സാമൂഹിക പ്രവർത്തകനുമായ പെരുവള്ളൂർ കരുവാങ്കല്ല് ഉഴുന്നൻ സജാദ് (25) ആണ് മരിച്ചത്.
പുലർച്ചെ 3.45ന് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷ നു സമീപത്താണ് അപകടം. ബാ രിക്കേഡോ മറ്റ് മുന്നറിയിപ്പുകളോ ഇല്ലാതിരുന്ന ഭാഗത്തുകൂടിയാണ് ബൈക്ക് താഴ്ചയിലേക്കു പതിച്ചത്.
രാത്രി 10ന് യാത്ര അവസാനി പ്പിച്ച ബസിന്റെ അറ്റകുറ്റപ്പണികളും മറ്റും കഴിഞ്ഞു പുലർച്ചെ 3നു കോഴിക്കോട്ടുനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സജാദ്.
ഷൗക്കത്തലിയുടെയും റുഖിയ യുടെയും മകൻ. അവിവാഹിത നാണ്. സഹോദരങ്ങൾ: സവാദ്, സഫ്ന. അപകടസ്ഥലത്തിന് 250 മീറ്റർ അകലെ കഴിഞ്ഞ വർഷം ഒരാൾ കുഴിയിൽ വീണു മരിച്ചിരുന്നു.