X

കണ്ണ് നനയിച്ചു വൈറ്റ് ഗാർഡ് മലപ്പുറം ജില്ലാ ക്യാപ്റ്റൻ സി എച്ച് അബ്ബാസിന്റെ ചൂരൽ മലയിലെ അനുഭവ കുറിപ്പ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടരുടെ കൂടെ താങ്ങും തണലായും കൂടെ ഉണ്ടായിരുന്ന വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സി.എച്ച് അബ്ബാസിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്‌

സി.എച്ച് അബ്ബാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാട്ടിൽ പോവാണ്…..

വയനാട്ടുകാർ ചുരം ഇറങ്ങുന്നതിനെ നാട്ടിൽ പോവാ എന്നാണ് പറയാറുള്ളത്.
നാട്ടിൽ നിന്ന് വരുമ്പോൾ തേങ്ങ, ഈന്ത്, ചക്ക എന്നിവ കൊണ്ട് വരും, നാട്ടിൽ പോവുമ്പോൾ ചുരുങ്ങിയത് മൂന്ന് തരം ചായപ്പൊടി പാക്ക് എങ്കിലും കൊണ്ടുപോവും,

ഞങ്ങളും നാട്ടിൽ പോവാണ് കയ്യിൽ ചായപ്പൊടി വെച്ച് തരാൻ ആരുമില്ല
ഞങ്ങൾ നിങ്ങൾക്കായി കോണ്ടു വന്നത് ഞങ്ങളുടെ ജീവിതത്തിന്റെ 18രാപകലുകളാണ്,ഞങ്ങളുടെ ആരോഗ്യം, പലതും ഉപേക്ഷിച്ച് നിങ്ങൾക് വേണ്ടി മാത്രം നൽകിയ സമയങ്ങളാണ്, വയനാടിന് പുറത്തേക്ക് ഒരു ചിന്തയില്ലാത്ത ദിവസങ്ങളാണ് നാട്ടിലേക് മടങ്ങുമ്പോൾ കയ്യിൽ ചായ പൊടി വെച്ച് തരാൻ നിങ്ങളില്ലെങ്കിലും നിങ്ങളുടെ നാടിന്റെ പ്രാർത്ഥന ഞങ്ങൾ കോണ്ടു പോവാണ്.
അതിലേറെ വയനാടിന്റെ സ്നേഹം അനുഭവിച്ചറിഞ് മടങ്ങുകയാണ്.

ചൂരൽ മല നിവാസികളേ…

നിങ്ങളുടെ നാട് ഈ ഇളം പച്ച കുപ്പായത്തിനെ അളവറ്റ് സ്നേഹിച്ചിരിക്കുന്നു.
ചായ മക്കാനിയിലും, ബാർബർ ഷോപ്പിലും, ഓട്ടോയിലും, ഒരു സ്റ്റേഷനറി കടയിൽ പോലും ഞങ്ങളുടെ ക്യാഷ് വേണ്ടാത്തവരായിരിക്കുന്നു.

സാധനം വാങ്ങിയിട്ട് ബില്ലടക്കാൻ നേരത്ത് വൈറ്റ് ഗാർഡിന് free എന്ന് പറയാൻ മാത്രം ഞങ്ങൾ നിങ്ങളോട് ചേരാൻ ശ്രമിച്ചിരിക്കുന്നു.

അത് തന്നെയാണ് ഞങ്ങൾ നാട്ടിൽ നിന്ന് കൊണ്ടു വന്നത്.

സീതമ്മ കുണ്ടിന്റെ നീരൊഴുക്കിൽ കുളിച്ചും, വെള്ളാർമലയുടെ തണലിൽ കഴിഞ്ഞും, ശിഹാബ് ഫൈസിയുടെ പിന്നിൽ നമസ്കരിച്ചും,മാരിയമ്മൻ മൂർത്തിയെ ആരാധിച്ചും, ചൂരൽ മല ഇടവകയിലെ നല്ല നസ്രാണി ആയും,
ഉണ്ണിമാഷിന്റെ കഥകേട്ടും വെള്ളർമല സ്കൂളിന്റെ ഗ്രൗണ്ടിൽ പന്ത് തട്ടിയും നിങ്ങൾ കഴിഞ്ഞ പരസ്പര സ്നേഹ നാട് ഇന്ന് മേപ്പാടി പഞ്ചായത്തിന്റെ സ്നേഹ വീട്ടിലേക് മാറ്റിയിരിക്കുന്നു.

ഭൂമിക്ക് മുകളിലെ ഞങ്ങൾക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതെ പോയതുള്ളു നിങ്ങളുട ലോകത്ത് നിങ്ങൾ നിങ്ങളുടെ മുണ്ടക്കൈ യെ വീണ്ടെടുക്കക കൊണ്ടും കൊടുത്തും സ്നേഹിച്ചും കഴിഞ്ഞ ഇനിയില്ലാത്ത മുണ്ടക്കൈ ഇവിടം പുനർജനികട്ടെ…..

ഈ വീടിന്റെ ഗൃഹനാഥനാണ് ഈ പൂക്കൾക് താഴെ ഇവരാണ് ഇവിടുത്തെ ആദ്യത്തെ അഥിതി.

മലവും മണ്ണും കലർന്ന ചളി കൂമ്പാരത്തിൽ നിന്ന് നെറ്റി ചുളിയാതെ വാരി പുണർന്നതാണ് നിങ്ങളെ..

മണ്ണിൽ വെച്ച് വലത്തോട്ട് തിരിച്ച് കിടത്തി മണ്ണുറുള വെക്കാൻ നിങ്ങളുടെ വെള്ള പുടവമാറ്റുമ്പോൾ കഴുത്തിനു മീതെ നിങ്ങളില്ലായിരുന്നു പക്ഷേ പതറിയില്ല..

സ്നേഹ വീട്ടിൽ നിത്യ നിദ്രക് നിങ്ങളെ ഒരുക്കുന്നതിൽ പാകപിഴവുണ്ടങ്കിൽ മാപ്പ്…..

ഇനിയുള്ള നിങ്ങളുടെ വസന്തകാലത്തേക് ഇതാ ഞങ്ങളുടെ കുറച്ച് പൂക്കൾ…..

തമ്മിൽ കാണാത്ത നമ്മൾ പരസ്പരം അറിയാൻ കിനാവിൽ വരണം..
പിന്നെ നാഥന്റെ സ്വർഗത്തിലും പടച്ചോൻ നമ്മളെ സ്വീകരിക്കട്ടെ….. ആമീൻ…

ഇത്തരത്തിൽ ഞങ്ങളെ പ്രാപ്ത്തമാക്കിയ Sayyid Munavvar Ali Shihab Thangal
PK Firos
Faisal bafaqui Thangal
തുടങ്ങിയവർക്കും പ്രസ്ഥാനത്തിനും നന്ദി…. ❤️

webdesk13: